വൈക്കം: വച്ചൂരിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പു ആരംഭിച്ചു. വെച്ചൂരിൽ രണ്ട് പേരെ കടിച്ചു പരിക്കേൽപിച്ച വളർത്ത് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. പേവിഷബാധ സ്ഥിരീകരിച്ച നായ കടിച്ച മറ്റൊരു വളർത്തു നായയും ചത്തു. അലഞ്ഞുതിരിയുന്ന പല നായ്ക്കൾക്കും ഈ നായയുടെ കടിയേറ്റതിനാൽ കൊടുതുരുത്ത് ഭാഗത്ത് ജനങ്ങൾ ആശങ്കയിലായി.
വെച്ചൂർ കൊടുതുരുത്ത് കല്ലിത്തറ പ്രദീപിന്റ വളർത്തുനായയാണ് പ്രദീപിനെ ബുധനാഴ്ച വൈകുന്നേരം കടിച്ചത്. ഇതേ നായ പ്രദീപിന്റ ബന്ധുവായ സ്ത്രീയേയും കടിച്ചു പരിക്കേൽപിച്ചിരുന്നു നായയുടെ കടിയേറ്റതിനെ തുടർന്ന് പ്രദീപും ബന്ധുവും പ്രതിരോധ കുത്തിവയ്പ്പെടുത്തു. പ്രദീപിന്റ അയൽവാസിയായ ഷാജിയുടെ രണ്ടു നായ്ക്കളെ പേവിഷബാധ സ്ഥിരീകരിച്ച നായ കടിച്ചതിനെ തുടർന്ന് ഷാജിയുടെ രണ്ടുനായ്ക്കളും നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഒരു നായയാണ് ഇന്നലെ ചത്തത്.