വൈക്കം: ടിവിപുരത്ത് മൂന്നു ദിവസത്തിനിടയിൽ അഞ്ചു പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പേ വിഷബാധ ലക്ഷണങ്ങളുള്ള നായയെ കണ്ടെത്താനായിട്ടില്ല. ടിവിപുരം പഞ്ചായത്തിലെ 12-ാം വാർഡ് പറക്കാട്ടുകുളങ്ങരയിൽ താമസിക്കുന്ന മാന്തോളിത്തറ ബിന്ദു(51), മരത്താപ്പള്ളിയിൽ ആശ സുനിൽ(42), തെക്കേമരത്താപ്പള്ളിയിൽ വിനീതഷിജി(35), കൊടിയംകുന്നത്ത് മത്തായി(85), സുനിൽ മരത്താപ്പള്ളിയിൽ(45) എന്നിവർക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ നാലുപേരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കുത്തിവയ്പ്പിനുള്ള മരുന്നില്ലാത്തതിൽ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.