വൈക്കത്ത് ഫിഷറീസ് വകുപ്പിന്റെ പരിശോധന; അനധികൃതമായി സമാഹരിച്ച 480 കിലോ മല്ലിക്കക്ക പിടിച്ചെടുത്തു

വൈക്കം: വൈക്കം ഉദയനാപുരത്ത് ചമ്മനാകരി ബോട്ട് ജെട്ടിയിൽ ഫിഷറീസ് വകുപ്പിന്റെ പരിശോധന. അനധികൃതമായി സംഭരിച്ച 480 കിലോയോളം മല്ലിക്കക്കയും ഉപകരണങ്ങലും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. 20 മില്ലി മീറ്ററിൽ താഴെ വലിപ്പമുള്ള മല്ലിക്കക്ക ശേഖരിക്കുകയോ സംഭരിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

Advertisements

നിയമലംഘനം നടത്തിയാൽ 10000 രൂപ പിഴയോ മൂന്നു മാസം തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കാം. കറുത്തകക്കയാൽ സമ്പന്നമാണ് വേമ്പനാട്ട് കായൽ. മത്സ്യതൊഴിലാളികൾ കൂടുതൽ പേരും കായലിൽ നിന്ന് കക്കവാരി ഉപജീവനം നടത്തുന്നവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂർണ വളർച്ചയെത്താത്ത മല്ലിക്കക്ക ശേഖരിച്ചാൽ കക്കയുടെ പ്രജനനം തടസപ്പെടുകയും കായലിലെ കക്കാസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. വരും ദിവസങ്ങളിൽ കായൽ പെട്രോളിംങ് ശക്തമാക്കുകയും മല്ലിക്കക്ക ശേഖരിക്കുകയും സംഭരിക്കുകയും വിപണനം നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഫിഷറീസ് ഉദ്യോഗസ്ഥരായ പ്രിയാമോൾ വി.എസ്, എ.എഫ്.ഇ.ഒ , ജിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Hot Topics

Related Articles