കോട്ടയം : വൈക്കത്തെ ഇണ്ടൻ തുരുത്തി മന കള്ള് ഷാപ്പ് ആക്കുന്നതിലും നല്ലത് ചരിത്ര സ്മാരകമാക്കുകയാണ് എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സി.പി.ഐ വാങ്ങിയ വില നൽകി മന ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഇത് ചരിത്ര സ്മാരകം ആക്കുകയാണ് വേണ്ടത്. അല്ലാതെ കള്ള് ഷാപ്പിന് സ്ഥലം വിട്ട് നൽകുകയല്ല വേണ്ടത് എന്നും അദേഹം പറഞ്ഞു. പരാമർശം സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ , ചെത്ത് തൊഴിലാളി യൂണിയൻ ഓഫിസ് എന്നത് പിന്നെ കള്ള് ഷാപ്പ് തന്നെ അല്ലെ എന്നും സുരേന്ദ്രൻ ചോദിച്ചു.
മഹാത്മാ ഗാന്ധി ആയിത്തോച്ചാടനത്തിന് എതിരെ മഹാത്മാ ഗാന്ധി എത്തിയത് വൈക്കത്ത് മനയുടെ മുന്നിലാണ്. ഈ മന അത് കൊണ്ട് തന്നെ ചരിത്ര സ്മാരകമായി മാറിയിട്ടുണ്ട്. ഇത് സർക്കാർ ഏറ്റെടുക്കണമെന്നത് ന്യായമായ ആവശ്യമാണ്. റോഡ് വികസനത്തിനായി സ്ഥലം വിട്ട് നൽകുന്നത് പോലെ ഇതും നടക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണക്കടത്ത് കേസിൽ ഒത്ത് തീർപ്പ് ഒന്നും ഇല്ല. കേസിൽ എല്ലാം അന്വഷിക്കും.
സത്യം തെളിയുക തന്നെ ചെയ്യും. രാഷ്ട്രീയമായി ഈ കേസ് കാണുന്നില്ലന്നും നടപടി ഉറപ്പാണ് എന്നും , യാതൊരു സംശയവുമില്ലന്നും അദേഹം പറഞ്ഞു. വി.ഡി സതീശൻ ഉപ്പ് തിന്നങ്കിൽ വെള്ളം കുടിക്കട്ടെ. സതീശനെതിരെയുള്ള കേസ് പിണറായി വിജയൻ ഒതുക്കുകയാണ്. മുസ്ലിം ലീഗ് ബി ജെ പി മുന്നണി ഉണ്ടാക്കണം എന്ന ടി.ജി മോഹൻ ദാസിന്റെ ആവശ്യത്തോട് , സൂര്യന് താഴെ കേൾക്കുന്ന എല്ലാത്തിനോടും പ്രതികരിക്കണോ എന്നായിരുന്നു കെ.സുരേന്ദ്രന്റെ ചോദ്യം.
പിണറായി വിജയന്റെ നവോദ്ധാനം തട്ടിപ്പാണ്. പിണറായി പറയുന്ന നവോദ്ധാനം ഒരു വശത്ത് കേന്ദ്രീകരിക്കുകയാണ്. മുസ്ലിം സംഘടനകളുടെ എതിർപ്പിലൂടെ ജൻഡർ യൂണിഫോം വേണ്ട വച്ചു. മുസലീം തീവ്ര വാദ സംഘടനകൾ വന്നാൽ നവോദ്ധാനം താഴെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.