വൈക്കം: ഒരു കുടുംബത്തിലെ ആറു പേർ സഞ്ചരിച്ചവള്ളം മുങ്ങി വള്ളത്തിൽ സഞ്ചരിച്ച യുവാവും നാലുവയസുകാരനും മരിച്ച സംഭവം നാടിന് നൊമ്പരമായി. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളേയും എട്ടു വയസുകാരിയേയും നാട്ടുകാർ രക്ഷപ്പെടുത്തി. ഉദയനാപുരം പഞ്ചായത്ത് അംഗം ചെട്ടിമംഗലം കലശക്കരിയിൽ പുത്തൻതറയിൽ ) ദീപേഷിന്റെ മകൻ ഇനിയ (നാല് ), ഭാര്യ സഹോദരൻ ശരത്തു ( ഉണ്ണി-33 ) മാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ദീപേഷിന്റെ മൂത്തമകൾ ഇതിക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ . ഇന്നലെ വൈകുന്നേരം അഞ്ചോടെ തലയാഴം പഞ്ചായത്ത് മൂന്നാം വാർഡ് ചെട്ടിക്കരിയ്ക്ക് സമീപം കരയാറിന്റെ നടുഭാഗത്താണ് വള്ളം മറിഞ്ഞത്.
അസുഖ ബാധിതനായി മരിച്ചതോട്ടകം ചെട്ടിക്കരിയിൽ മാധവന്റെ മരണ വിവരമറിഞ്ഞ് മകൻ ശശി ഭാര്യ അംബിക, മകൾ ശാരി , മകൻ ശരത്ത്, ശാരിയുടെ മക്കളായ ഇതിക, ഇവാൻ എന്നിവരുമായി എഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ കൊടിയാട് ഭാഗത്തു നിന്ന് ചെട്ടിക്കരിയിലേക്ക് വള്ളത്തിൽ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. വള്ളം മറിഞ്ഞ ഉടൻ കൊടിയാട് ഭാഗത്ത് കരിയാറിന്റെ തീരത്തുതാമസിക്കുന്ന ബാബു, ചെട്ടിക്കരി സ്വദേശികളായ മധു , അനിക്കുട്ടൻ തുടങ്ങിയവരും വള്ളം തുഴഞ്ഞ ശശിയും ചേർന്ന് അംബിക ശാരി , എട്ടു വയസുകാരി ഇതിക എന്നിവരെ ആദ്യം കരയ്ക്കെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതാനും മിനിട്ട് കഴിഞ്ഞാണ് ഇവാനെയും ശരത്തിനെയും കണ്ടെത്താനായത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മൂന്നുപേരെയും ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവാനെയും ശരത്തിനെയും രക്ഷിക്കാനായില്ല. വൈക്കത്ത് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇതികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ ഭാര്യ മീനു . മകൾ ഇതൾ. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറി യിൽ . വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.