വൈക്കത്ത് യാത്രാബോട്ടിൽ നിന്നും യാത്രക്കാരൻ കായലിൽ ചാടി; രക്ഷപെടുത്തിയത് ബോട്ട് ജീവനക്കാർ ചേർന്ന്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വൈക്കം: യാത്രാബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയ യാത്രക്കാരനെ ബോട്ടു ജീവനക്കാർ രക്ഷപ്പെടുത്തി. എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപമുള്ള കീച്ചേരി സ്വദേശിയായ ചെമ്പകശേരിയിൽ ശ്രീരാജി (കുട്ടായി -42)നെയാണ് രക്ഷപ്പെടുത്തിയത്. വൈക്കം – തവണ ക്കടവ് ഫെറിയിൽ നിന്നും ബോട്ട് മുന്നോട്ട് പോയ ശേഷമായിരുന്നു സംഭവങ്ങൾ.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വൈക്കത്തു നിന്നും തവണ ക്കടവിലേയ്ക്ക് പോയ എ 90 നമ്പർ ബോട്ട് നടുക്കായലിൽ എത്തിയപ്പോഴാണ് ഇയാൾ കായലിലേക്ക് ചാടിയത്. പിന്നാലെ ചാടിയ ബോട്ടു ജീവനക്കാർ മുങ്ങി ത്താണ ഇയാളെ രക്ഷിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ട് സ്രാങ്ക് അതുൽ ഉത്തമൻ ,ബോട്ട് ഡ്രൈവർ സി.പി.സതീശൻ , ലാസ്‌കർമാരായ മുഹമ്മദ് ഷെറീഫ്, ആർ.ജിഗ്നേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.