വൈക്കം: വൈക്കത്തുനിന്ന് രാമപുരം നാലമ്പല ദർശനത്തിനായുള്ള ആദ്യ യാത്ര ആഗസ്റ്റ് ആറിന് രാവിലെ ഏഴിന് വൈക്കം ഡിപ്പോയിൽ നിന്നും പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരിച്ച് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും വൈക്കത്ത് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കുന്ന രീതിയിലാണ് നാലമ്പല ദർശനം ഒരുക്കിയിട്ടുള്ളത്.
ഭക്തർക്ക് ദർശനം നടത്തുന്നതിനും, പ്രസാദം വാങ്ങുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തജന ഗ്രൂപ്പുകൾക്കും മറ്റ് സംഘടനകൾക്കും പ്രത്യേകം ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് . ബുക്കിങ്ങിനു വേണ്ടി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ 9 9 9 5 9 8 7 3 2 1 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വൈക്കം എ ടി ഒ അറിയിച്ചു .