വൈക്കം :വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന കോടി അർച്ചനയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കോടി അർച്ചനയിൽ 51 ആചാര്യൻമാരാണ് പങ്കെടുത്തത്. ഇന്ന് ചിത്തിര നാളിൽ ആരംഭിച്ച അർച്ചന ഏപ്രിൽ 12ന് അത്തംനാളിലാണ് സമാപിക്കുന്നത്. ഒരു ദിവസം 3,70,171 ഉരു മന്ത്രമാണ് ജപിക്കുക. ഏപ്രിൽ 13ന് സഹസ്രകലശവും ഉദയനാപുരം ക്ഷേത്രത്തിൽ ലക്ഷാർച്ചനയും നടക്കും.
Advertisements