വൈക്കം : നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ രാധികശ്യാം വിജയിച്ചു.രാധിക ശ്യാം എ ൽ ഡി എഫ് സ്ഥാനാർഥി സുശീല എം. നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബി ജെ പി സ്ഥാനാർഥി ഒ. മോഹനകുമാരിക്ക് നാല് വോട്ട് ലഭിച്ചു. സി പി എം വിമത എ.സി. മണിയമ്മ എൽ ഡി എഫിനു അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്വതന്ത്രനായ അയ്യപ്പൻ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
യുഡിഎഫ് എൽ ഡി എഫ് സ്ഥാനാർഥികൾ തമ്മിൽ ഒരു വോട്ടിന്റ മാത്രം അന്തരമുണ്ടാകുകയും ബി ജെ പി സ്ഥാനാർഥിക്ക് നാല് വോട്ടും ലഭിച്ച സാഹചര്യത്തിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച ബി ജെ പി സ്ഥാനാർഥിയെ ഒഴിവാക്കി യുഡിഎഫ് എൽ ഡി എഫ് സ്ഥാനാർഥികൾക്കായി വീണ്ടും വോട്ടെടുപ്പ് നടത്തി. രണ്ടാമത് നടന്ന വോട്ടെടുപ്പിൽ ബിജെപി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥി അയ്യപ്പനും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനൊന്ന് വോട്ട് രാധിക ശ്യാമിനും പത്ത് വോട്ട് എൽ ഡി എഫ് സ്ഥാനാർഥി സുശീല എം.നായർക്കും ലഭിച്ചു. ഒരു വോട്ടിന് യുഡിഎഫിലെ രാധികാശ്യാം വിജയിയായി പ്രഖ്യാപിച്ചു. നഗരസഭ 15ാം വാർഡിൽ നിന്ന് കോൺഗ്രസ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട രാധികാശ്യാമിന് യുഡിഎഫ് ധാരണ പ്രകാരം ഒരു വർഷമാണ് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്.