വൈക്കം : ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 86 മത് വാർഷികം, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആ ലോഷിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ , ബ്ലോക്ക് ഭാരവാഹികൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി.
10 മണിക്ക് വൈക്കം വ്യാപാരഭവനിൽ നടന്ന അനുസ്മരണ സമ്മേളനം , നഗരസഭാ ചെയർ പേഴ്സൻ രാധികാ ശ്യം ഉത്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവരണത്തിന്റെ മാനദണ്ഡം മനുഷ്യ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ആയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ വെച്ച് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, കോൺഗ്രസ് പാർട്ടിയിലേക്ക് പുതിയതായി കടന്ന് വന്ന കുടവെച്ചൂർ തോട്ടു ചിറയിൽ സണ്ണിയെ അംഗത്വം നൽകി ഷാൾ അണിയിച്ച് ആദരിച്ചു. കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി.പി. സിബിച്ചൻ , അബ്ദുൽ സലാം റാവുത്തർ , അഡ്വ: എ.സനീഷ് കുമാർ , ജയ് ജോൺ പേരയിൽ , ഷാബു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.