വൈക്കം: പള്ളി പ്രത്തുശ്ശേരി മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഞ്ചാടി ഗ്രൗണ്ടിൽ ചേർന്ന കൂട്ടായ്മ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. മഞ്ചാടി ബാലവേദി പ്രസിഡന്റ് ആദിത്യ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അദ്വൈത് വിനോദ് സ്വാഗതം പറഞ്ഞു. സി പി ഐ ടി വി പുരം നോർത്ത് ലോക്കൽ സെക്രട്ടറി കെ വി നടരാജൻ അംഗങ്ങളായ സിജീഷ് കുമാർ,ജീനാ തോമസ്, എം കെ ബൈജു, ടി കെ മധു എന്നിവർ പ്രസംഗിച്ചു. ഡി.ബിജു, വിനോദ്, പുഷ്പൻ, ഹരി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements