ഫോട്ടോ:എൻഎസ്എസ് വൈക്കം താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായികായലോര ബീച്ചിലെസമ്മേളനനഗരിയിൽ യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ കാരിക്കോട് പാതാക ഉയർത്തുന്നു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ,യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ സമീപം
വൈക്കം:
എൻഎസ്എസ് വൈക്കം താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി പതാക ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായലോര ബീച്ചിലെസമ്മേളനനഗരിയിൽ യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ കാരിക്കോടാണ് പാതാക ഉയർത്തിയത്. യൂണിയൻവൈസ് പ്രസിഡൻ്റ് പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ,ഭാരവാഹികളായ പി.എൻ.രാധാകൃഷ്ണൻ, എൻ.മധു,പി.എസ്. വേണുഗോപാൽ, ശ്രീനിവാസ് കോയ്ത്താനം, കെ.എൻ.സജീവ്, ജി.സുരേഷ് ബാബു,മുരുകേശ്, തുടങ്ങിയവർ പങ്കെടുത്തു.
കടുത്തുരുത്തി മേഖലയിൽ നിന്നു പതാകയും തലയോലപറമ്പ് മേഖലയിൽ നിന്ന് കൊടിമരവും വെച്ചൂർ മേഖലയിൽ നിന്ന് കൊടിക്കയറും മുളക്കുളം മേഖലയിൽ നിന്നു മന്നത്ത് ആചാര്യന്റെ ഛായാചിത്രവും ചെമ്പ് മേഖലയിൽ നിന്ന് ചട്ടമ്പി സ്വാമികളുടെ ഛായാ ചിത്രവും വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേർന്നു.
വൈക്കം മേഖല ചെയർമാൻ ബി.ജയകുമാർ കൺവീനർ എസ്.യു. കൃഷ്ണകുമാർഎന്നിവരുടെ നേതൃത്വത്തിൽ വിവിധ കരയോഗം,വനിതാസമാജം ഭാരാവാഹികളും സ്വീകരിച്ചു നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറിലെക്ക് ആനയിച്ചു.
സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർകാരിക്കോട്, വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. മേഖല,കരയോഗം ഭാരവാഹികളും വനിത സമാജം പ്രവർത്തകരും പങ്കെടുത്തു.