വൈക്കം വല്ലകം കെ.എസ്.ഇബി സബ് സ്റ്റേഷനിൽ വൻ തീ പിടുത്തം; ട്രാൻസ്‌ഫോമർ കത്തി നശിച്ചു; വൈദ്യുതി മുടങ്ങി

വൈക്കം: വല്ലകം കെഎസ്ഇബി സബ് സ്റ്റേഷനിൽ തീപിടുത്തം. സിടി(കറന്റ് ട്രാൻസ്‌ഫോർമർ) ട്രാൻസ്‌ഫോർമർ കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം 6.15നായിരുന്നു സംഭവം.മൂന്ന് സി ടി ട്രാൻസ്‌ഫോർമറുകളിലായി ഒമ്പത് ഫീഡറുകളാണ് ഇവിടെയുള്ളത്.
വെള്ളൂർ, തലയോലപറമ്പ്, വൈക്കം പടിഞ്ഞാറെ നട എന്നിവിടങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സി ടി ട്രാൻസ്‌ഫോർമറിനാണ് തീപിടിച്ചത്.തീ ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ വൈക്കം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു.

Advertisements

അഗ്‌നിരക്ഷാ സേനയും ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. തീപിടിച്ച ട്രാൻസ്‌ഫോർമറിലെ ഫീഡറുകളിലെ കണക്ഷനുകൾ മറ്റ് ട്രാൻസ്‌ഫോർമറിലേക്ക് മാറ്റി ഉടൻ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

Hot Topics

Related Articles