പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷം രണ്ടിന് നടക്കും

വൈക്കം: പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷം രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും.പള്ളിപ്രത്തു ശേരി സെൻ്റ് ലൂയിസ് യു പി സ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജോർജ് ജോസഫ് അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷ സമ്മേളനവും വൈക്കം നഗരസഭ ,ടിവിപുരം പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും അഡ്വ.ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.

Advertisements

ബാങ്കിലെ മുൻ പ്രസിഡൻ്റുമാർ,ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ സി.കെ.ആശ എം എൽ എ ആദരിക്കും. വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ ശതാബ്ദി സന്ദേശം നൽകും. ശതാബ്ദി ലോഗോ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജുമുതിർന്ന സഹകാരികളെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്,ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി,ബാങ്ക് മുൻപ്രസിഡൻ്റും പഞ്ചായത്ത് അംഗവും ആഘോഷ കമ്മറ്റി ജനറൽ കൺവീനറുമായ സെബാസ്റ്റ്യൻആൻ്റണി, ബാങ്ക് സെക്രട്ടറി ജൂബിൾപോൾ തുടങ്ങിയവർ സംബന്ധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1925ൽ വൈക്കം ഫൊറോന പള്ളി വികാരിയായിരുന്നആലുങ്കര കുരുവിളയച്ചൻ തുടക്കം കുറിച്ച കാത്തലിക് യുവജന പരസ്‌പര സഹായ സംഘമാണ് പിന്നീട് വൈക്കംപള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കായി മാറിയത്. വൈക്കം,നടുവിലെ,ടി വിപുരം വില്ലേജുകളിലെ ഏതാനും വാർഡുകൾ മാത്രം പ്രവർത്തന പരിധിയായിട്ടുള്ള ബാങ്ക് ഇന്ന് ക്ലാസ് വൺ സൂപ്പർ ഗ്രേഡിലേക്ക് ഉയർന്നു. സംസ്ഥാനത്തെ മുൻനിര ബാങ്കുകളിലേക്ക് ഉയർന്നത് കാലകാലങ്ങളിൽ വന്ന ഭരണസമിതിയും ജീവനക്കാരും നടത്തിയ കൂട്ടായപ്രവർത്തനത്താലാണെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.