കോട്ടയം : വാകത്താനത്ത് നടന്ന് വന്ന നാടൻപന്തുകളി മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീമിന് കീരിടം. വാകത്താനം സന്തോഷ് ക്ലബ് ലൈബ്രറിയുടെയും കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെയും ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു മാസക്കാലമായി 32 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന് വന്നിരുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം അഞ്ചേരി ടീമുമായിയാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം വിജയിച്ചു. ഫൈനൽ മത്സരത്തിന്റെ ഉത്ഘാടനം പരിശുദ്ധ ബർശിമോൻ റമ്പാച്ചൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിന്റെ സമാപന സമ്മേളനം വാകത്താനം സർക്കിൾ ഇൻസ്പെക്ടർ ഉത്ഘാടനം ചെയ്തു.ക്ലബ് രക്ഷധിക്കാരി അനിൽ, കുര്യാക്കോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കൈമാറി.