വൈക്കത്ത് വേമ്പനാട്ടു കായലിൽ വീണ് കക്കാവാരൽ തൊഴിലാളിയെ കാണാതായി; കാണാതായത് കാട്ടിക്കുന്ന് സ്വദേശിയെ

വൈക്കം : ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം വേമ്പനാട്ടുകായലിൽ കക്കവാരലിനിടയിൽ തൊഴിലാളിയെ കാണാതായി. കാട്ടിക്കുന്ന് ശങ്കരവിലാസത്തിൽ ബാലകൃഷ്ണനെ (85)യാണ് ഇന്ന് രാവിലെ 11ഓടെ കാണാതായത്. വള്ളം ഒഴുകി പോകുന്നതു കണ്ടാണ് സമീപത്തു മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് അപകടപ്പെട്ടത് മനസിലാക്കി വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും തെരച്ചിൽ നടത്തിവരുന്നു.

Advertisements

Hot Topics

Related Articles