കാക്കി കരുണയുടെ കൈപിടിച്ചു ! നെഞ്ച് വേദനയിൽ പുളഞ്ഞ ലിസിയമ്മയ്ക്ക് ലഭിച്ചത് പുതുജീവൻ : രക്ഷകനായത് വാകത്താനം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ 

വാകത്താനം : കരുണയുണ്ട കൈ പിടിച്ച് കാക്കി കൂടെ നിന്നപ്പോൾ നെഞ്ച് വേദനയിൽ പുളഞ്ഞ വീട്ടമ്മയ്ക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. പാസ് പോർട്ട് വേരിഫിക്കേഷനായി എത്തിയപ്പോഴാണ് വീട്ടമ്മ നെഞ്ച് വേദനയിൽ പുളഞ്ഞത്. വാകത്താനം പഞ്ചായത്ത് പത്താം വാർഡിൽ നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിൽ മുൻ പത്താം വാർഡ് മെംബറുമായ  ലിസ്സിയമ്മ ജോസഫി (70) നെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൃത്യസമയത്ത് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. പാസ്പോർട്ട് വേരിഫിക്കേഷനായി എത്തിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫിസർ പ്രദീപാണ് ലിസിയമ്മയ്ക്ക് രക്ഷകനായി മാറിയത്. 

Advertisements

ജൂലായ് 23 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ലിസിയമ്മയുടെ വീട്ടിൽ പാസ്പോർട്ട് വേരിഫിക്കേഷനായി എത്തിയതായിരുന്നു സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്. വാകത്താനം സ്റ്റേഷൻ പരിധിയിൽ വാകത്താനം ഗ്രാമ- പഞ്ചായത്ത് പത്താം വാർഡിൽ നെടുമറ്റം ഭാഗത്തെ വീട്ടിലാണ് പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത്.  ഈ സമയം വീട്ടിലുണ്ടായിരുന്ന മുൻ 10-ആം വാർഡ് മെംബറുമായ  ലിസ്സിയമ്മ ജോസഫിനെ കണ്ടു. ഈ സമയം കസേരയിൽ അസ്വസ്ഥനായി ഇരിക്കുന്ന ലിസിയമ്മയെ ഇദേഹം കണ്ടു. ഇവർ നെഞ്ച് വേദനയെ തുടർന്ന് വിഷമിച്ചു നിൽക്കെ പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ ബൈക്ക് വീട്ടിൽ വച്ച ശേഷം ലിസ്സിയാമ്മയുടെ കാർ എടുത്ത് ഇവരെ  ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചു. ഇവരിപ്പോൾ ഇവിടെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ എല്ലാവരും വിദേശത്തുള്ളതും, കിടപ്പു രോഗിയായ ഭർത്താവിനോടൊപ്പം കഴിഞ്ഞു വരുന്നതുവായ ലിസ്സിയാമ്മയെ തക്ക സമയം ആശുപത്രിയിൽ എത്തിച്ചതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ലിസ്സിയാമ്മയുടെ ബന്ധുക്കൾ വന്നശേഷം അവരെ ഏല്പിച്ച് രാത്രി 09.30 മണിയോടു കൂടി സീനിയർ സിവിൽ പൊലീസ് ഓഫിസർ തിരികെ പോന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.