വാകത്താനത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രി എത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് സംഘം പിടികൂടി

വാകത്താനം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പിൽ മഹറൂഫ് മകൻ അബ്ദുൾ നിസാർ (18) നെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു. വാകത്താനം എസ്.ഐ പ്രസാദി ൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisements

Hot Topics

Related Articles