മുനമ്പം: മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം പ്രദേശത്തെ കുടിയിറക്ക് ഭീഷണി നേരിടുന്ന 600ൽ പരം കുടുബങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയായ വഖഫ് നിയമം ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്നും സജി ആരോപിച്ചു.മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരപന്തലിലെത്തി സമരത്തിന് പിൻതുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഈ പ്രശനം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ മുന്നിലും, എൻ ഡി എ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലും വിഷയം ശക്തമായി അവതരിപ്പിക്കുമെന്നും സജി പറഞ്ഞു.മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരിയും, സമരസമിതി രക്ഷാധികാരിയുമായ ഫാ: അന്റണി സേവ്യർ , നിരാഹാസമരത്തിന് നേതൃത്വം നൽകുന്ന ബെന്നി കുറുപ്പശ്ശേരി, ബെന്നി കല്ലിങ്കൽ എന്നിവരുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കൾ ചർച്ച നടത്തി, തുടർ സമരത്തിന് എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലൗജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാ റ്റിൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോഷി പള്ളുരുത്തി, കേരള കോൺഗ്രസ് ജില്ലാ ഓഫീസ് ചാർജ്ജ് സെക്രട്ടറി ബിജു മാധവൻ, അഖിൽ ഇല്ലിക്കൽ, ജോർജ്ജ് സി ജെ എന്നിവരും ഒപ്പമുണ്ടായിരുന്നു.