പുണ്യം പെയ്യുന്ന ശ്രീഗണേശന്റെ തിരു.അവതാര ദിനത്തിന് ഇനി ഒരുനാള്‍. ഗവര്‍ണര്‍ നാളെ ആഗസ്റ്റ് 26 ചൊവ്വാഴ്ച മള്ളിയൂരില്‍. വിനായകചതുര്‍ഥി മംഗളദീപം പ്രകാശിപ്പിക്കും

കോട്ടയം: പുണ്യം പെയ്യുന്ന ശ്രീഗണേശന്റെ തിരു.അവതാര ദിനത്തിന് ഇനി ഒരുനാള്‍. ഗണേശഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയില്‍ ഗണേശപുരിയായ മള്ളിയൂരിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വൈഷ്ണ മഹാഗണപതി ദര്‍ശനത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചതുര്‍ഥി തലേന്നായ നാളെ ആഗസ്റ്റ് 26 ചൊവ്വാഴ്ച ക്ഷേത്രത്തില്‍ എത്തും.

Advertisements

ശ്രീഗണേശന്റെ തിരുസന്നിധിയില്‍ ഗണേശ മംഗള ദീപം പ്രകാശിപ്പിച്ച് ചതുര്‍ഥി ദിനാഘോഷത്തിന് ഗവര്‍ണര്‍ തിരിതെളിക്കും. പ്രദക്ഷിണ വഴിയില്‍ ആ മംഗളദീപം ചതുര്‍ഥിയുടെ ചടങ്ങുകള്‍ കഴിയും വരെ ഒരു ദിനം മുഴുവന്‍ കെടാവിളക്കാവും. 27 ബുധനാഴ്ച്ചയാണ് പ്രസിദ്ധമായ മള്ളിയൂര്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍. അന്നു രാത്രി പള്ളിവേട്ടയും നടക്കും. ചതുർഥി ദിനത്തിലെ ഭഗവത് ദർശനം ദുരിത സങ്കട മോചനത്തിന് ഉത്തമം എന്നാണ് വിശ്വാസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഗവര്‍ണറെ പൂര്‍ണകുഭം നല്‍കി വാദ്യമേളങ്ങളോടെ ആനയിക്കും. വൈകുന്നേരം നാലുമണിക്കാണ് ഗവർണർ മള്ളിയൂരിൽ എത്തുക. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും ഗണേശ ഭക്തരും ചേർന്ന് ക്ഷേത്രദർശനത്തിനായി ഗവർണറെ വരവേൽക്കും.

മള്ളിയൂരില്‍ നാളെ

രാവിലെ

5.00 : നിര്‍മ്മാല്യദര്‍ശനം
5.30 : ഉഷഃപൂജ, മുളപൂജ
6.30 : ഗണപതിഹോമം
8.00 : ശ്രീബലി എഴുന്നള്ളത്ത്
നാഗസ്വരം : തൃപ്പൂണിത്തുറ ഹരികൃഷ്ണന്‍
തകില്‍ : കലാപീഠം അഭിഷേക്
മേജര്‍സെറ്റ് പഞ്ചവാദ്യം കുനിശ്ശേരി അനിയന്‍ മാരാര്‍ ശ്രീ. ചെര്‍പ്പുളശ്ശേരി ശിവന്‍ & പാര്‍ട്ടി
മേളം : ശ്രീജിത്ത് പങ്ങട
തുടര്‍ന്ന് വിശേഷാല്‍ നവക-പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ
10.30 : ഉത്സവബലി
1.00 :ഉത്സവബലി ദര്‍ശനം
വൈകീട്ട് 6.30 :ദീപാരാധന, മുളപൂജ, അത്താഴപൂജ
7.00 ന് : ചെറിയ വിളക്ക്
നാഗസ്വരം : തൃപ്പൂണിത്തുറ ഹരികൃഷ്ണന്‍
പഞ്ചാരിമേളം:കിഴക്കൂട്ട് അനിയന്‍ മാരാര്‍ ശ്രീ. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ & പാര്‍ട്ടി
ഗണേശമണ്ഡപത്തില്‍
രാവിലെ 8.00 :തിരുവാതിര : അന്യോന്യം തിരുവാതിര സംഘം, തൃപ്പൂണിത്തുറ
9.00 : സംഗീതാര്‍ച്ചന : ഗിരിജ അയ്യര്‍
10.30 : തിരുവാതിര – പ്രിയ ഷട്കാല ഗോവിന്ദ മാരാര്‍ കലാസമിതി, രാമമംഗലം)
11.30 : ഫ്യൂഷന്‍ – ആകാശ് കൃഷ്ണ
1.00:അവതരണം: ശാരദാംബികാ നൃത്യാലയം, പുതുപ്പള്ളി
2.30 : ഗാനമഞ്ജരി : രാജീവ് രമേശ്
4.00 :തിരുവാതിര ശ്രീകൃഷ്ണ തിരുവാതിര സംഘം, ഞീഴൂര്‍
തുടര്‍ന്ന് : ഭജന്‍സ്: കാട്ടിലക്കാവ് സ്വരലയവര്‍ഷിണി
ഭജന്‍സ് ദേശം, ആലുവ

Hot Topics

Related Articles