ചെമ്പിൽഅരയൻ വള്ളംകളി നവംബർ 20ന് : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും 

വൈക്കം : ധീര ദേശാഭിമാനി ചെമ്പിലരയന്റെ നാമധേയത്തിൽ ചെമ്പ് ഗ്രാമ പഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെമ്പിലരയൻ ബോട്ട് റേസിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും. സി കെ ആശ എം എൽ എ അധ്യക്ഷത വഹിക്കും.തോമസ് ചാഴികാടൻ എം പി ജലോത്സവ സന്ദേശം നൽകും.

Advertisements

അമേരിക്കയിലെ ജനറൽ ആറ്റമിക്സ്ചീഫ് എക്സക്യൂട്ടീവ്.ഡോ. വിവേക്ക് ലാലും, സിന്തയ്റ്റ് സി ഈ ഒ ഡോക്ടർ വിജു ജേക്കബ്ബും ചേർന്ന് ഭദ്രദീപം തെളിയിക്കും.മുൻ മന്ത്രി പി സിചാക്കോസാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്‌ അഡ്വ പി കെ ഹരികുമാറിന് നൽകി സുവനീർപ്രകാശനംചെയ്യും.ആസൂത്രണബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര ഫ്ലാഗ്ഗ് ഓഫ്‌നിർവ്വഹിക്കും,ഉത്തരവാദിത്തടൂറിസം കോർഡിനേറ്റർകെ രൂപേഷ് കുമാർആശംസ പ്രസംഗം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാപന സമ്മേളനവും സമ്മാനം ദാനവും മന്ത്രി വിഎൻ.വാസവൻനിർവ്വഹിക്കും.മോൻസ് ജോസഫ് എം എൽ എ, ജില്ലാപഞ്ചായത്ത്‌പ്രസിഡന്റ്‌ നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ പി എസ് പുഷ്പമണി മറ്റു ജനപ്രതിനിധികൾ, കുടുംബശ്രീപ്രവർത്തകർ,വിവിധ രാഷ്ട്രീയ പാർട്ടിപാർട്ടിനേതാക്കൾസംസാരിക്കും. സമാ പന സമ്മേളനത്തിനും, സമ്മാനദാനത്തിനും ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ, ജലോത്സവ കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഡി സുരേഷ് ബാബു, ജനറൽ കൺവീനവർ കെ കെ രമേശൻ, ട്രഷറർ കെ എസ് രത്നാകരൻ ക്ലബ്ബ്‌ ക്യാപ്റ്റൻ കെ ജെ പോൾ ചുമ്മാരു പറമ്പിൽ,ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്‌,സുവനീർ ചെയർമാൻ പി എ രാജപ്പൻ,പി ആർ ഒ അബ്ദുൽ ജലീൽ എന്നിവർഅറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.