വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

മുണ്ടക്കയം: വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും എന്ന ചട്ടത്തിലൂന്നി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിനായി അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി .
കാലഹരണപ്പെട്ട കേന്ദ്ര നിയമങ്ങൾ നിലനിൽക്കുന്നതിനാൽ അതിഗുരുതരമായ മൃഗ ഭീഷണി നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ് .വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം കാരണം കാർഷിക മേഖല തകരുകയും ജനജീവിതം അസാധ്യവുമായിരിക്കുന്നു.

Advertisements

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി മനുഷ്യജീവനും, കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം മുണ്ടക്കയം സി എസ് ഐ പാരിഷ് ഹാളിൽ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് കർഷന് അധികാരം നൽകുക, വന്യമൃഗങ്ങളുടെ എണ്ണംപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, നിശ്ചിതകാലയളവുകളിൽ നിയന്ത്രിത മൃഗവേട്ട അനുവദിക്കുക തുടങ്ങിയവയാണ് നിയമ ഭേദഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങൾ. അതോടൊപ്പം വനാതിർത്തിയിയുടെ ഒരു കിലോമീറ്റർ ദൂരം ഹ്യൂമൻ സെൻസറ്റീവ് സോണായി പ്രഖ്യാപിക്കുക, ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റുകളിൽ നിക്ഷിപ്തമാക്കുക, വന്യജീവി ആക്രമണത്തിൽ ജീവനാശവും കൃഷിനാശവും സംഭവിക്കുന്നതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രിബ്യൂണലിന്റെ മാതൃകയിൽ ട്രൈബ്യൂണൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ ജനകീയ കൺവൻഷൻ പാസ്സാക്കി.

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിഷയാ അവതരണവും, ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി. രാഷ്ട്രപതിക്ക് നൽകുന്ന ഭീമ ഹർജിയിൽ സ്റ്റീഫൻ ജോർജ് ആദ്യ ഒപ്പ് രേഖപ്പെടുത്തി. പ്രൊഫ ലോപ്പസ് മാത്യു., ചെറിയാൻ പോളച്ചിറക്കൽ, റെജി കുന്നംകോട്, അഡ്വ. അലക്സ് കോഴിമല, പ്രൊഫ. കെ എ ആന്റണി, പെണമ്മ ജോസഫ്, സണ്ണി പാറപ്പറമ്പിൽ, സക്കറിയസ് കുതിരവേലിൽ,അഡ്വ സാജൻ കുന്നത്ത്, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോണിക്കുട്ടി മഠത്തിനകം, ബിനോ ജോൺ ചാലക്കുഴി, ജാൻസ് വയലികുന്നേൽ, സോജൻ ആലക്കുളം, അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ, അഡ്വ. അബേഷ് അലോഷ്യസ്, ഡയസ് കോക്കാട്ട്, ചാർലി കോശി, തോമസ് ചെമ്മരപ്പള്ളി, തങ്കച്ചൻ കാരക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles