കോട്ടയം : വനം വന്യജീവി വകുപ്പ് നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ നിബിൻ ഷെറീഫിന് ഒന്നാം സ്ഥാനം. പ്രകൃതിയുടെ ആരോഗ്യം മനുഷ്യന്റേതും എന്നതായിരുന്നു പ്രസംഗ വിഷയം.
അഞ്ചു മിനിറ്റ് ആയിരുന്നു പ്രസംഗ സമയം. 14 ജില്ലകളിൽ നിന്നും ഒന്നാം സ്ഥാനക്കാരാണ് കോഴിക്കോട് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ഇവിടെയാണ് നിബിൻ ഒന്നാം സ്ഥാനം നേടിയത്. കോട്ടയം എം ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി ആയിരുന്നു നിബിൻ. പിതാവ് ഷെറഫ് പി.ഹംസ, മാതാവ് ഷെറിൻ സുലൈ. സഹോദരൻ നിഷാൻ ഷറഫ് ( എം ഡി എസ് എൽ പി സ്കൂൾ വിദ്യാർത്ഥിയാണ് )
Advertisements