തിരുവനന്തപുരം :കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് റേക്കുകള്‍ എത്തി
തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് എത്തിയ തീവണ്ടിക്ക് വൻ സ്വീകരണം.
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിൻ ആണിത്.
കേരളത്തിന് രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുന്നത്..
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും
പാലക്കാട് എത്തിയ തീവണ്ടിയുടെ
ലോക്കോ പൈലറ്റിനെ ബിജെപി പ്രവർത്തകർ മാലയിട്ടും, മധുരം നൽകിയും സ്വീകരിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
നിലവിൽ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട വന്ദേഭാരത് റേക്കുകൾ ഇന്ന് വൈകിട്ടോടെ കൊച്ചുവേളിയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 2019 ലാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ് പുറത്തിറക്കിയത്.
ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം (കവച്), വൈഫൈ സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഈ ട്രെയിനുകളിലുള്ളത്.