വന്ദേഭാരത് എക്സ്പ്രസ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു : മൂന്ന് രാജ്യങ്ങൾ താല്പര്യം അറിയിച്ച് രംഗത്ത് 

ന്യൂഡല്‍ഹി: ഇന്ത്യൻ റെയില്‍വെയില്‍ വിപ്ലവം തീർത്ത വന്ദേഭാരത് എക്സ്പ്രസ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വഴിയൊരുങ്ങുന്നു.ചിലി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ ഇറക്കുമതി ചെയ്യാൻ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായുള്ള നടപടികള്‍ ഭാവിയില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ വിദേശ രാജ്യങ്ങളിലെ ട്രാക്കിലും ഇന്ത്യൻ നിർമ്മിത വന്ദേഭാരത് എക്സ്പ്രസുകള്‍ ചീറിപ്പായും. നിരവധി കാരണങ്ങള്‍കൊണ്ടാണ് വിദേശ രാജ്യങ്ങള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Advertisements

മികച്ച രൂപകല്‍പ്പനയും ചെലവ് കുറവും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറഞ്ഞ ചെലവാണ് വന്ദേഭാരതിലേക്ക് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം. മറ്റ് രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സമാന ഫീച്ചറുകളുള്ള ട്രെയിനുകള്‍ക്ക് സാധാരണയായി 160 മുതല്‍ 180 കോടി രൂപ വരെ വില വരുമ്ബോള്‍, ഇന്ത്യ വന്ദേ ഭാരത് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ ചെലവിലാണ്, 120 മുതല്‍ 130 കോടി രൂപ വരെ മാത്രമാണ് ഇന്ത്യയില്‍ നിർമ്മിക്കുന്ന വന്ദേഭാരതിന് ചെലവ്.

നൂറ് കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 52 സെക്കൻഡ് മതിയെന്നത് മറ്റൊരു ആകർഷക ഘടകമാണ്. ജപ്പാനില്‍ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന് ഈ വേഗത കൈവരിക്കാൻ 54 സെക്കന്റോളം എടുക്കുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളില്‍ നിർമ്മിക്കുന്ന ട്രെയിനുകളുടെ രൂപകല്‍പ്പനയെക്കാള്‍ മികച്ചതാണ് വന്ദേഭാരത് ട്രെയിനുകളുടേത്. കൂടാതെ, വിമാനത്തേക്കാള്‍ നൂറിരട്ടി താഴ്ന്ന ശബ്ദ നിലവാരം ഉല്‍പ്പാദിപ്പിക്കുകയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകതയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.