തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്‌ളാറ്റ് ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിന് പച്ചക്കൊടി വീശിയതോടെ യാത്രയ്ക്ക് തുടക്കമായി. ഫ്‌ളാഗ് ഓഫിസിനു മുൻപ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികളുമായി ട്രെയിനിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇവിടെ നിന്നും റോഡ് ഷോയായാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് എത്തിയത്. ഇവിടെ വഴിയരികിൽ കാത്തു നിന്ന ബിജെപി പ്രവർത്തകരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറങ്ങി അഭിവാദ്യം ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർ നേരത്തെ കയ്യിൽ കരുതിയിരുന്ന പൂക്കൽ പ്രധാനമന്ത്രിയ്ക്കു നേരെ വൃഷ്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്രതീക്ഷിതമെന്നു തോന്നിക്കും വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടലുകൾ. വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ പ്രധാനമന്ത്രി വാഹനത്തിന്റെ വേഗം കുറച്ചു. തുടർന്ന്, ആദ്യം സുരക്ഷ ഉദ്യോഗസ്ഥർ പുറത്തിറങ്ങി സ്ഥിതി ഗതികൾ വിലയിരുത്തി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇവിടെ കൂടി നിന്ന ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇദ്ദേഹം തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.