തിരുവനന്തപുരം :വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ വൈകിയതിന് റെയിൽവേ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ട്രെയിൻ എത്താൻ പത്ത് മിനിറ്റ് വൈകിയതിനാണ് സസ്പെൻഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ഡിവിഷൻ ഓഫീസിലെ പി.എൽ. കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
കേരളത്തിൽ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച്ചയാണ് നടന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നടന്ന പരീക്ഷണ ഓട്ടം, രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് 12.10-ന് കണ്ണൂരിൽ എത്തിയിരുന്നു.
പരീക്ഷണയാത്രയിൽ ഷൊർണൂർ-കണ്ണൂർ പാതയിൽ പരമാവധി കൈവരിച്ച 110 കിലോമീറ്ററാണ് ഉയർന്ന വേഗം.
കണ്ണൂരിൽനിന്ന് ഉച്ചക്ക് 2.10- ന് തിരികെ പുറപ്പെട്ട് രാത്രി 9.30-ന് തിരുവനന്തപുരത്തെത്തി. ഇത് 7 മണിക്കൂർ 20 മിനിറ്റെടുത്തു. ഇതാണ് നടപടിക്ക് കാരണം.