രണ്ടാം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് ;7 മണിക്കൂർ 50മിനിറ്റ് കൊണ്ട് കാസർഗോഡ് എത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്. രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.

Advertisements

കാസർകോട് നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും. 6.10ന് കൊല്ലത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം കൊല്ലം പാതയിൽ ട്രെയിൻ എടുത്തത് 50 മിനിട്ട് ആണ്. 6.16 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ചെങ്ങന്നൂർ കടന്ന് പോയത് 7.06 നാണ്. 7.33 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി. 7.37 ന് എറണാകുളത്തേക്ക് പുറപ്പെട്ടു. 8.32 ന് വന്ദേ ഭാരത് എറണാകുളം നോർത്തിൽ എത്തി. കോട്ടയത്ത്‌ നിന്ന് നോർത്തിൽ എത്താൻ എടുത്തത് 55 മിനിറ്റ് മാത്രമാണ്. 3 മിനിറ്റ് നിർത്തിയിട്ടതിന് ശേഷം 8.35 ന് എറണാകുളം നോർത്തിൽ നിന്ന് എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4 മണിക്കൂർ 17 മിനുട്ട് പിന്നിട്ട് 9:37 ന് വന്ദേഭാരത് തൃശൂർ എത്തി. ആദ്യ പരീക്ഷണയോട്ടത്തിൽ 4 മണിക്കൂർ 27 മിനിട്ടെടുത്തിരുന്നു. തൃശൂരിൽ നിന്ന് 9.40 ന് പുറപ്പെട്ട ട്രെയിൻ തിരൂരിലൂടെ കടന്നുപോയത് 10.44നാണ്. ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർഗോഡ് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല.

ആദ്യ റണ്ണിൽ 10.47 നാണ് തിരൂരിൽ എത്തിയത്. 11.10 ന് കോഴിക്കോടും 12.12നു കണ്ണൂരിലും ട്രെയിനെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 6 മണിക്കൂർ 52 മിനിറ്റാണ് ട്രെയിൻ ഓടിയെത്താൻ എടുത്തത്. കഴിഞ്ഞ തവണ 7മണിക്കൂർ 10മിനിറ്റ് വേണ്ടി വന്നിരുന്നു.

രാജധാനിയേക്കാൾ ഒരു മണിക്കൂർ 19 മിനിറ്റ് നേരത്തെയാണ് വന്ദേഭാരത് എക്സ്പ്രസ് യാത്ര അവസാനിപ്പിച്ചത്. മാവേലി എക്സ്പ്രസ് 11 മണിക്കൂർ 15 മിനുട്ട്, ഏറനാട് എക്സ്പ്രസ് 12 മണിക്കൂർ 09 മിനുട്ട്, പരശുരാം എക്സ്പ്രസ് 13 മണിക്കൂർ 44 മിനുട്ട്, നേത്രാവതി എക്സ്പ്രസ് 11 മണിക്കൂർ 53 മിനുട്ട്, മലബാർ എക്സ്പ്രസ് 13 മണിക്കൂർ 43 മിനുട്ട്, രാജധാനി എക്സ്പ്രസ് 8 മണിക്കൂർ 59 മിനുട്ട്, മംഗലാപുരം എക്സ്പ്രസ് 13 മണിക്കൂർ 03 മിനുട്ട്, അന്ത്യോദയ എക്സ്പ്രസ് 10 മണിക്കൂർ 03 മിനുട്ട് എടുത്താണ് കണ്ണൂർ എത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.