501 കിലോമീറ്റർ സഞ്ചരിക്കാൻ ഏഴ് മണിക്കൂർ ; 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കും ;അടിമുടി പ്രത്യേകതകൾ ;വന്ദേഭാരത് ട്രെയിനിന്റെ പ്രത്യേകതകൾ

കോട്ടയം :‌കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയിരിക്കുകയാണ്. 16 ബോ​ഗികളുളള തീവണ്ടിയാണ് കേരളത്തിലെത്തിയത്.

Advertisements

തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലേക്കാണ് സർവീസ് പരി​ഗണിക്കുന്നത്. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്‌ഓഫ്‌ ചെയ്തേക്കും.രാജ്യത്തെ പതിനാറാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

501 കിമീ ഏഴ് – ഏഴര മണിക്കൂർ കൊണ്ട് പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറിയത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ടി വരും.

അതിനാൽ വന്ദേഭാരത് അതിരാവിലെ പുറപ്പെട്ട് രാത്രിയോടു കൂടി തലസ്ഥാനത്തെത്തുന്ന രീതിയിൽ ഓടിക്കേണ്ടതായി വരുമെന്നാണ് വിവരം. മുമ്പ് എട്ട് കോച്ചുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിന് ലഭിക്കാൻ പോവുന്നത് 16 കോച്ചുക
ളുളള ട്രെയിനാണ്.

ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ വന്ദേഭാരതിന് സാധിക്കും. പൂർണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമുണ്ടാകില്ല എന്നതൊക്കെയാണ് വന്ദേഭാരതിന്റെ പ്രത്യേകത.

എൽഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുൾപ്പെട്ടതാണ് വന്ദേഭാരത്.
കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് ട്രെയിൻ കൊച്ചുവേളിയിലെത്തും. ഇന്ന് ട്രയൽ റൺ നടന്നു.

Hot Topics

Related Articles