കോട്ടയം വൈക്കത്ത് ഷാപ്പിലുണ്ടായ തർക്കം : പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരൻ അറസ്റ്റിൽ

വൈക്കം :  കോട്ടയം വൈക്കത്ത് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം  തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിൽ വച്ചായിരുന്നു സംഭവം. ഷാപ്പിന്റെ മുൻവശം വച്ച്  പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.  

Advertisements

ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് ഇരുവരും കാണുകയും  വാക്ക് തർക്കം ഉണ്ടാവുകയും  തുടർന്ന് സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയുമായിരുന്നു. കുത്തേറ്റ ബിജു ജോർജ് തൽക്ഷണം കൊല്ലപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിജു കെ.ആർ, എസ്.ഐ അജ്മൽ ഹുസൈൻ,സിജി ബി, ബാബു പി, സി.പി.ഓ മാരായ സുധീപ്,ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.