മഹാന്മാരുടെ സ്മാരകങ്ങൾ ഉയരേണ്ടത് സ്‌കൂളുകളിലാണ്; ഇത് വിദ്യാർത്ഥികൾക്ക് അവരെപ്പറ്റിയുള്ള ചിന്തകൾ ഉയർത്തും: ജസ്റ്റീസ് സുരേന്ദ്ര മോഹൻ

വൈക്കം:മൺമറഞ്ഞ മഹാൻമാർക്ക് സ്മാരകങ്ങൾ ഉയരേണ്ടത് വിദ്യാലയങ്ങളിലാണെന്നും വിദ്യാർത്ഥികളുടെ മനസിൽ അവരെക്കുറിച്ചുള്ള ചിന്തകൾ ഉണർത്താൻ ഇത് ഉതകുമെന്നും കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റീസ് സുരേന്ദ്ര മോഹൻ.
വൈക്കം ശ്രീ മഹാദേവ കോളേജിൽ അന്തരിച്ച പ്രശസ്ത ഗഞ്ചിറ കലാകാരൻ ഗഞ്ചിറ കൃഷ്ണയ്യരുടെ സ്മരണക്കായി നിർമ്മിച്ച ഗഞ്ചിറ കൃഷ്ണയ്യർ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.ആർ.എസ്. മേനോൻ അധ്യക്ഷത വഹിച്ചു. ഡോ. :പള്ളിക്കൽ സുനിൽ , പി ജി എം നായർ കാരിക്കോട്, വൈക്കം രാമചന്ദ്രൻ ,പിന്നണി ഗായകൻ ദേവാനന്ദ്, ഗഞ്ചിറ കൃഷ്ണയ്യരുടെ കൊച്ചു മക്കളായ മഹേഷ് പത്മനാഭയ്യർ, വിശാലം വിശ്വനാഥൻ, രത്‌നശ്രീ അയ്യർ, ബി മായ, ഡോ. ബി ജെ മേലേടം, വി ആർ സി നായർ, നിതിയ പി കെ ,അനിൽ മഴുവഞ്ചേരി, ലീനാ നായർ, സൗമ്യ എസ് നായർ, സുമാദേവി എം ഡി,ശ്രീജ എം എസ്, അഡ്വ.ആദർശ് എം നായർ, ശ്രീലക്ഷ്മി സി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles