വരിശിൽ ആടിപ്പാടി ഇളയ ദളപതി; ചിത്രത്തി​ലെ ആദ്യ ഗാനത്തിൻറെ പ്രൊമോ അണിയറക്കാർ പുറത്തു; പൂർണ്ണമായ നാളെ

വിജയ് ചിത്രങ്ങളിലെ ഗാനങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട്. ചുവടുവെക്കാൻ തോന്നിപ്പിക്കുന്ന ബീറ്റുകളും രസകരമായ വരികളും ഒപ്പം ഇളയ ദളപതിയുടെ ചുവടുകളും. സമീപകാലത്തിറങ്ങിയ മാസ്റ്ററിലും ബീസ്റ്റിലുമൊക്കെ ഇത്തരത്തിൽ ആവേശം പകരുന്ന ഗാനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ പൊങ്കൽ റിലീസ് ആയി എത്താനിരിക്കുന്ന ചിത്രം വരിശിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. വിവേക് എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. വിജയ്‍യുടെ ശബ്ദത്തിൽ തന്നെയാണ് ആസ്വാദകർക്ക് ഗാനം കേൾക്കാനാവുക എന്നതാണ് ഏറെ കൌതുകകരമായ വസ്തുത. പൂർണ്ണമായ ഗാനം നവംബർ 5 ന് നിർമ്മാതാക്കൾ പുറത്തുവിടും.

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വരിശിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രശ്മിക മന്ദാന, ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോർ സോളമനും ഹരിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. മാസ്റ്റർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. കൊവിഡ് ലോക്ക് ഡൌണിനു പിന്നാലെ തിയറ്ററുകൾ തുറന്നപ്പോൾ എത്തിയ മാസ്റ്റർ വൻ വിജയം നേടിയിരുന്നെങ്കിൽ ബീസ്റ്റിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പൊങ്കൽ റിലീസ് ആയി അജിത്ത് കുമാറിൻറെ തുനിവും എത്തുന്നു എന്നത് തമിഴ് സിനിമാവ്യവസായം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Hot Topics

Related Articles