കോട്ടയം : വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ. ആനിക്കാട് മുക്കാലി ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ശേഖരൻ മകൻ സന്ദീപ് ശേഖർ (28) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പള്ളിക്കത്തോട് എസ്.എന്.ഡി.പി ശാഖാ ഓഫീസിന്റെ താഴ് പൊളിച്ച് മോഷണശ്രമം നടത്തിയതിന് പോലീസ് പിടികൂടുകയും,തുടര്ന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാള് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രദീപ് സ്, സി.പി.ഓ മാരായ ഹരീഷ്, സജീഷ്, അനീഷ് ജി, പ്രതാപൻ എന്നിവർ ചേർന്ന് ഇയാളെ കൊടുങ്ങൂർ ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.