പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി

കണ്ണൂർ : പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി. രഹസ്യവിവരമനുസരിച്ച്‌ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൻ്റെ കമ്ബ്യൂട്ടർ വളപട്ടണം പൊലിസ് പിടിച്ചെടുത്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് പരിശോധന നടത്തിയത്.

Advertisements

സ്ഥാപനത്തില്‍ പെൻ ഡ്രൈവുമായി എത്തുന്നവർക്ക് ചിത്രത്തിൻ്റെ പകർപ്പ് പണം വാങ്ങി കോപ്പി ചെയ്തു നല്‍കുകയായിരുന്നു വളപട്ടണം എസ്.എച്ച്‌.ഒ ബി കാർത്തിക്ക് ഇൻസ്പെക്ടർ ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാജപതിപ്പ് പിടികൂടിയതിനെ തുടർന്ന് കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. ഉടമയ്ക്കെതിരെ ആൻ്റിപൈറസി ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

Hot Topics

Related Articles