വയനാട്ടിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ടുകളി; വമ്പൻ റിസോർട്ടുകളിലെ ചീട്ടുകളിയ്ക്ക് അധികൃതരുടെ ഒത്താശയെന്ന് ആരോപണം; ചീട്ടുകളി മേശയിൽ പണമിറക്കുന്നത് വമ്പൻമാർ

സുൽത്താൻ ബത്തേരി: വയനാട്ടിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളിറക്കിയുള്ള ചീട്ടുകളി നടക്കുന്നതായി റിപ്പോർട്ട്. വയനാട്ടിലെ വിവിധ റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് വലിയ തോതിൽ ചീട്ടുകളി നടക്കുന്നതെന്നാണ് റിപ്പോർട്ട്. വമ്പൻ വ്യവസായികളും ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ചീട്ടുകളിയ്ക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിസോർട്ടുകളിൽ പണവും മറ്റ് വസ്തുക്കളും പണയം വച്ച് നടക്കുന്ന ചീട്ടുകളിയ്‌ക്കെതിരെ നിരവധി പരാതികളാണ് നേരത്തെ തന്നെ ലഭിച്ചിരിക്കുന്നത്.

Advertisements

എന്നാൽ, ആഡംബര റിസോർട്ടുകളിൽ നടക്കുന്ന വമ്പൻ ചീട്ടുകളിയ്‌ക്കെതിരെ ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചീട്ടുകളിയുടെ പേരിൽ റിസോർട്ടുകളിൽ തർക്കങ്ങളും തമ്മിലടിയും പതിവാണ് എന്നാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിൽ ഇവിടുത്തെ പ്രശ്‌നങ്ങൾ വലിയ സംഘർഷത്തിലേയ്ക്ക് എത്തുന്ന സാഹചര്യവും ഉടലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പൊലീസ് അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

Hot Topics

Related Articles