കോട്ടയം: വയനാട്ടിലെ 450 ഏക്കർ തോട്ടം ഇന്നോ നാളെയോ വിൽക്കും. വിറ്റാൽ 4500 കോടി രൂപയാണ് അക്കൗണ്ടിൽ വീഴുക…! കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ താമസിക്കുന്ന ഷാൻ പുതുക്കാട്ടിൽ വമ്പൻ വ്യവസായികളെ വീഴ്ത്താൻ പുറത്തെടുക്കുന്ന പ്രധാന നമ്പരുകളിൽ ഒന്ന് വയനാട്ടിലെ തോട്ടമാണ്. ആരെയും ആകർഷിക്കുന്ന വാക്ചാതുരിയും, നടപ്പിലും എടുപ്പിലുമുള്ള ആത്യാഡംബരവും കൂടിയാകുന്നതോടെ കെണിയിലാകുന്നവരുടെ പോക്കറ്റൂറ്റാനുള്ളതെല്ലാം ഷാനിന്റെ തന്ത്രത്തിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന, വിദേശത്ത് ബിസിനസ് നടത്തുന്ന പ്രവാസി വ്യവസായികളാണ് ഷാനിന്റെ കെണിയിൽ കുടുങ്ങിയവർ ഏറെയും. ഇത്തരക്കാർ താമസിക്കുന്ന ഫ്‌ളാറ്റുകളിൽ താമസത്തിന് സൗകര്യം ഏർപ്പെടാക്കുന്നതോടെയാണ് ഷാനിന്റെ തട്ടിപ്പ് ആരംഭിക്കുന്നത്. ആഡംബര കാറുകളായ ബെൻസും, ബിഎംഡബ്യുവും ഓഡിയും എടുത്ത് ഈ കാറുകളിൽ വന്നിറങ്ങുന്നതോടെ ഷാനിനെ ഒപ്പം കൂട്ടാൻ കൊള്ളാവുന്നവനാണ് എന്ന് ആർക്കും ഒന്ന് തോന്നിപ്പോകും. ഈ തോന്നലാണ് ഷാനിന്റെ ആദ്യ ചവിട്ടു പടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ താമസിക്കുന്ന ഫ്‌ളാറ്റിലെ റസിഡൻസ് സോസിയേഷനെുകളുടെ തലപ്പത്തേയ്ക്ക് എത്തുന്നതാണ് തട്ടിപ്പിന്റെ രണ്ടാം പടി. കോഴിക്കോട് ഇയാൾ താമസിച്ചിരുന്ന റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷത്തിന് എത്തിച്ചത് അന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും, മുൻ മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണനെയായിരുന്നു. ഫ്‌ളാറ്റിലെയും, വീട്ടിലെയും നിത്യ സന്ദർശകരായി കളക്ടർമാരും ഐപിഎസ് – ഐ.എ.എസ് ഉദ്യോഗസ്ഥരും കൂടി എത്തുന്നതോടെ തട്ടിപ്പുകാരന് മുന്നിൽ നാട്ടുകാർ സാഷ്ടാംഗം പ്രണമിക്കുകയായി.
ഇത്തരത്തിൽ തന്റെ പ്രഭാവലയത്തിൽ പെടുന്നവരെ വീഴിക്കുന്ന വാക്ചാതുരിയാണ് ഷാനിന്റെ ഏറ്റവും വലിയ തന്ത്രം. തന്റെ കെണിയിൽ വീഴുന്നവർക്ക് തന്റെ വിദേശത്തെയും സ്വദേശത്തെയും അക്കൗണ്ടുകളും, വ്യവസായങ്ങളും, കണക്കില്ലാത്ത സ്വത്തും എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്തും വിവരിക്കും. ഉദാഹരണ സഹിതം കാര്യങ്ങൾ വിശദീകരിക്കുന്നതോടെ പലരും വെട്ടിലാകും. ഇത്തരത്തിൽ തട്ടിപ്പിൽ വീഴുന്ന പലരും പണം നഷ്ടമായ ശേഷമാവും സംഭവം തിരിച്ചറിയുന്നത് പോലും. എന്നാൽ, ഈ കെണിയിലൊന്നും വീഴാത്ത കോട്ടയത്തെ പ്രവാസി വ്യവസായി കൊടുത്ത പരാതിയിലാണ് ഷാനിന് എതിരെ ആദ്യമായി കേസ് രജിസ്റ്ററായതും. ഈ കേസിൽ അറസ്റ്റിലായ ഷാനിന് ഇതുവരെയും പിന്നീട് വിദേശത്ത് പോകാനും സാധിച്ചിട്ടില്ല.