കോട്ടയം : ദുരന്തഭൂമിയായി മാറിയ വയനാടിന് കൈത്താങ്ങുമായി കോട്ടയം കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിലെ സിഐടിയു തൊഴിലാളികളായ ഡ്രൈവർമാർ. വയനാട് ദുരന്ത ഭൂമിയിൽ സഹായം ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായ സിഐടി തൊഴിലാളികൾ ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ് തുക ഏറ്റുവാങ്ങി.
സ്റ്റാൻഡ് കൺവീനർ ഷിജാർ മുഹമ്മദ് തുക കൈമാറി. അജികുമാർ , മിഥുൻ , രാജീവ് , പ്രസാദ് , സിബി, അരുൺ എന്നിവർ പങ്കെടുത്തു.
Advertisements