വയനാട് ഉരുൾപൊട്ടൽ : രാജ്യസഭയുടെ  അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന  ആവശ്യം രാജ്യസഭാ അധ്യക്ഷൻ  തള്ളി : ജോസ് കെ. മാണി പൊട്ടിത്തെറിച്ചു;  കൈക്കൂപ്പി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ  അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന  ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി അപേക്ഷിച്ചു. 500 ലധികം കുടുംബങ്ങൾ നിരാലംബരും നിരാശ്രയരുമായി നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു. 

Advertisements

വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ആരുമില്ലാത്തവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒരായുസാണ് അവസാനിച്ചത്.  പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷരായി. മനസിൽ കരുണ വറ്റാത്തവർക്കൊന്നും വയനാട്ടിലെ കാഴ്ചകൾ കാണാൻ കഴിയുന്നില്ല. കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം  നിൽക്കേണ്ട കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയിൽ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.