വായ്‌നാറ്റം മാറ്റാൻ പല്ലു മാത്രം തേച്ചാൽ പോര..! കോൺഫിഡൻസ് നഷ്ടമാക്കുന്ന ആ കാര്യം ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം

ഒരാളോട് സംസാരിക്കാനുള്ള കോൺഫിഡൻസ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ പ്രധാനമാണ് വായ്നാറ്റം. സംസാരിച്ച് കഴിഞ്ഞാൽ എതിരെ നിൽക്കുന്ന വ്യക്തിക്ക് തന്റെ വായ്നാറ്റം കാരണം ബുദ്ധിമുട്ടുണ്ടാകുമോ എന്ന ചിന്ത ഏതൊരാളെയും മറ്റൊരാളുമായി സംസാരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാതാക്കുന്നു.
എന്തിന് ഏറെ പറയുന്നു ദാമ്ബത്യ ജീവിതത്തിൽ വരെ വായ്നാറ്റം പ്രശ്നക്കാരനാകാറുണ്ട്. എന്നാൽ നന്നായി പല്ല് തേച്ചാലും വെട്ടി തിളങ്ങുന്ന പല്ലിന് ഉടമയായാൽ പോലും വായ്നാറ്റം ഉണ്ടാകും. എന്നാൽ എന്തായിരിക്കും ഇത്തരക്കാർക്ക് വായ്നാറ്റത്തിനുള്ള കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനൊരു കാരണം ഉണ്ട്.

Advertisements

വായ്നാറ്റത്തെ പ്രതിരോധിക്കാൻ നിങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും, അതിനുള്ള ചില ടിപ്സുകൾ എന്താണെന്ന് നോക്കാം. വായ്‌നാറ്റത്തെ പ്രതിരോധിക്കാൻ ആദ്യം അറിയേണ്ട കാര്യമാണ് വായ്നാറ്റം അകറ്റാൻ പല്ല് മാത്രം തേച്ചാൽ പോരാ എന്നതാണ്. വായ്നാറ്റത്തെ പ്രതിരോധിക്കാൻ നാവ് കൂടി നന്നായി വൃത്തിയാക്കണം. നാവിൽ രസമുഗുളങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാൻ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാവ് വൃത്തിയായില്ലെങ്കിൽ ഉറപ്പായും വായ്നാറ്റം ഉണ്ടാകും. എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും കാരണമാകുന്ന മ്യൂട്ടൻസ് സ്‌ട്രെപ്‌റ്റോകോക്കി, ലാക്ടോബാസിലി ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും.

അധിക അവശിഷ്ടങ്ങൾ ഉണ്ടാകുമ്‌ബോൾ, നിങ്ങളുടെ നാവിൽ വെളുത്ത നിറം കാണാൻ തുടങ്ങും. നിങ്ങൾ നാവ് ദിവസവും വൃത്തിയാക്കുമ്‌ബോൾ, ഈ വെളുത്ത ആവരണം നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. കാലക്രമേണ, നിർജ്ജീവ കോശങ്ങൾ, ബാക്ടീരിയകൾ, അവശിഷ്ടങ്ങൾ എന്നിവ നിങ്ങളുടെ നാവിൽ കെട്ടിക്കിടക്കുകയും, അത് വായ്നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വായ്നാറ്റം ഇല്ലാതാക്കാൻ നന്നായി വെള്ളം കുടിക്കണം. നിർജലീകരണമാണ് പലരിലും വായ്നാറ്റത്തിന്റെ പ്രധാന കാരണം. ഇടവേളകളിൽ വെള്ളം കുടിക്കുമ്‌ബോൾ വായയിലെ ബാക്ടീരിയകളുടെ സാന്നിധ്യം കുറയും.
ഇടയ്ക്കിടെ ജീരകം കഴിക്കുന്നത് നല്ലതാണ്. ജീരകം ഉമിനീർ ഉത്പാദനം വർധിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.

പുതിന ഇല ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കം. ഗ്രാമ്ബൂ, ഏലക്കായ എന്നിവയും വായ്നാറ്റത്തെ പ്രതിരോധിക്കാൻ നല്ലതാണ്. ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഓറഞ്ച്, ചെറുനാരങ്ങ എന്നിവ കഴിക്കുന്നത് നല്ലതാണ്.

Hot Topics

Related Articles