വയോജന ക്ഷേമത്തിന് പാമ്പാടിയിൽ “പകൽ വീടുകൾ “ആരംഭിക്കണം : അഡ്വ. കെ.ആർ. രാജൻ

പാമ്പാടി:
വയോജനങ്ങൾ മാത്രമുള്ള ഭവനങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരെ കരുതുന്നതിന് പഞ്ചായത്തിൻ്റെ ചുമതലയിൽ “പകൽ വീടുകൾ ” ആരംഭിക്കണമെന്ന് എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ആവശ്യപ്പെട്ടു.
ഏകാന്തതയിൽ കഴിയുന്ന വയോജനങ്ങളുടെ ശാരീരിക- മാനസിക ക്ഷേമം ഉറപ്പുവരുത്തുന്ന സംവിധാനങ്ങളോടെയുള്ള “പകൽ വീടുകൾ “കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇതിന് ഭരണാധികാരികൾ മുന്തിയ പരിഗണന നൽകണമെന്നും എൻ.സി. പി (എസ്) പുതുപ്പള്ളി നിയോജക മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.ആർ. രാജൻ പറഞ്ഞു. എൻ.സി. പി. (എസ്)
നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അദ്ധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല , റെജി കൂരോപ്പട, എൻ.വൈ സി ജില്ലാ പ്രസിഡൻ്റ് പി.എസ്. ദീപു, രാധാകൃഷ്ണൻ ഓണമ്പള്ളി, ജോബി പള്ളിക്കത്തോട്, എബിസൺ കൂരോപ്പട, വിജയ കുമാർ, അനീഷ് അമല,സോമൻ പുതുപ്പള്ളി, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles