പുളിക്കൽ കവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവായ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും, വിശുദ്ധ പൗലോസ് ശ്ലീഹായുടെയും നാമത്തിലുള്ള വലിയപെരുന്നാൾ ശനി,ഞായർ ദിനങ്ങളിൽ ആചരിക്കുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തായും കാർമികത്വം നൽകും. ഇരുപത്തിയെട്ടാം തീയതി 5.30 ന് പെരുന്നാൾ സന്ധ്യാ നമസ്കാരം, 29-ാം തീയതി 7 ന് പ്രഭാത നമസ്കാരം, 8 ന് കുർബാന ഫാ.ജോമോൻ ചെറിയാൻ 9 ന് പെരുന്നാൾ സന്ദേശം. 9.30 ന് പെരുന്നാൾ പ്രദിക്ഷണം, നേർച്ച വിളമ്പ്.
5.30 ന് പരിശുദ്ധ കാതോലിക്കാബാവയേയും, ഇടവക മെത്രാപ്പോലീത്തായേയും ദൈവാലയത്തിൽ വിശ്വാസി സമൂഹം സ്വീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം. 6.30 ന് ഇടവക സ്ഥാപകനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും, കൂദാശയും കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിൽ ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത സഹകാർമികനാകും. 7 ന് സ്നേഹവിരുന്ന്. ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ് സഹ വികാരി ഫാ. ജോൺ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക്ക് പള്ളി ഭരണസമിതി അംഗങ്ങൾ നേതൃത്വം നൽകും.