വാഴൂർ : ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗറും, നിക്ഷേപകർക്കുള്ള ഇൻഷുറൻസ് പദ്ധതി സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം രാധാകൃഷ്ൻ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോസ്റ്റു ഹോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് മണി നിർവഹിച്ചു. ബാങ്കിൻ്റെ മുൻ ഭരണസമിതി അംഗങ്ങളെയു, ജീവനക്കാരെയു ആദരിച്ചു. യോഗത്തിന് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വെട്ട് വേലിൽ, കോട്ടയം ജോ: രജിസ്ട്രാർ പി.പി സലിം, ചങ്ങനാശ്ശേരി അസി: രജിസ്ട്രാർ ജിബു ജോർജ് ജേക്കബ് , കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം
റ്റി എൻ ഗിരീഷ്കുമാർ ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി സേതു ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ജോൺ , ഗ്രാമ പഞ്ചായത്ത് അംഗം സുബിൻ നെടുപുറം , സി പി ഐ എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ സി പി ഐ മണ്ഡലം സെക്രട്ടറി
സി.ജി ജ്യോതിരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ എം എസ് സേതുരാജ്, കേരളാ കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം മനോജ് പി ,ബി ജെ പി മണ്ഡലം സെക്രട്ടറി കെ എസ് ഹരികുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന യോഗത്തിന് ബാങ്ക് പ്രസിഡൻ്റ അഡ്വ ബെജു കെ ചെറിയാൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ ദീപു ജേക്കബ് പണിക്കർ നന്ദിയും രേഖപ്പെടുത്തി.