ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഒഴിവ്

കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 

Advertisements

കുടുംബശ്രീ അയൽക്കൂട്ടഅംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ/എം.ബി.എ(എച്ച്.ആർ.)/എം.എ. സോഷ്യോളജി/ ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂൺ ഒന്നിന് 40 വയസ് കഴിയരുത്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പു സമർപ്പിക്കണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (workudumbashreeem), സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049

Hot Topics

Related Articles