വെച്ചൂർ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനവും ലഹരി ബോധവൽക്കരണ ശില്പശാലയും സംഘടിപ്പിച്ചു

കേരള ഹൈക്കോടതി ജസ്റ്റീസ് എൻ.നാഗരേഷ് സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തി തുടർ പദ്ധതിയാണെന്നും ഇതിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി ജില്ലയിലെ ആദ്യ പഞ്ചായത്തായി മാറിയ വെച്ചൂരിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജസ്റ്റീസ് എൻ.നാഗരേഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ വലിയ ബോധവൽക്കരണ പരിപടിയുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടയാഴം സെൻ്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ഷൈല കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. മണിലാൽ, സോജി ജോർജ്,എസ്.ബീന,

Advertisements

എൻ.സുരേഷ്കുമാർ, ഗീതാസോമൻ,സ്വപ്ന മനോജ്,ബിന്ദുരാജു, ആൻസിതങ്കച്ചൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം
പിഎയു ജോയിൻ്റ് ഡയറക്ടർ ബെവിൻ ജോൺവർഗീസ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ,പഞ്ചായത്ത് സെക്രട്ടറി വി.എൻ. റജിമോൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സുധീന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.മാലിന്യ സംസ്ക്കരണം,ലഹരി ബോധവൽക്കരണം എന്നിവ സംബന്ധിച്ച് ശുചിത്വമിഷൻ കൺസൾട്ടൻ്റ് എൻ.ജഗജീവൻ, എക്സൈസ് വിമുക്തി പ്രോഗ്രാം ഓഫീസർ ഇ.വി.ബിനോയ്, മെഡിക്കൽ ഓഫീസർ ഡോ.ഷാഹുൽ
എന്നിവർ ക്ലാസ് നയിച്ചു. കുടുംബശ്രീ, ബാലസഭ, ശാസ്ത്ര സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:വെച്ചൂർ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനവും ലഹരി ബോധവൽക്കരണ ശില്പശാലയും ഹൈക്കോടതി ജസ്റ്റീസ് എൻ.നഗരേ ഷ് ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles