വൈക്കം : വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കെ 813 ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു . ഇടയാഴം രുഗ്മിണി കല്യാണ മണ്ഡപത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ സെക്രട്ടറി പി ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ കെ ചന്ദ്രബാബു അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ കെ ഗണേശൻ, എൻ സുരേഷ് കുമാർ, കെ എസ് ഷിബു, ഇ എൻ ദാസപ്പൻ, കെ വി ജയ്മോൻ,വി കെ സതീശൻ , കെ എം വിനോഭായി, അനീഷ്, വത്തച്ചൻ മണ്ണത്താലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ എം വിനോഭായി ( പ്രസിഡന്റ് ) എൻ സുരേഷ് കുമാർ (സെക്രട്ടറി)