കോട്ടയം: ഏറ്റുമാനൂർ പേരൂർ വച്ചൂർകവലയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ വെച്ചൂർക്കവല കിഴക്കേ മൂഴുകാട്ടിൽ വീട്ടിൽ സാബുവിന്റെ ഭാര്യ ഷീലയെ(54)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സമീപത്തെ കിണറ്റിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Advertisements