വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് തല കേരളോത്സവത്തിൽ വിവിധ കായിക ഗെയിംസ് ഇനങ്ങളിലെ മത്സരവിജയികൾക്ക് ബ്ലോക്ക് തല മൽസരത്തിൽ പങ്കെടുക്കുമ്പോൾ ധരിക്കാനായി ജഴ്സി വിതരണം ചെയ്തു. വെച്ചൂർ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ജഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ് , പി.കെ. മണിലാൽ, എസ്.ബീന, പഞ്ചായത്ത് അംഗങ്ങളായ ആൻസിതങ്കച്ചൻ , സ്വപ്നമനോജ്, ബിന്ദുരാജു ,ഗീത സോമൻ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റജിമോൻ വി ഇ ഒ ആശ, സിഡിഎസ് ചെയർപേഴ്സൺ മിനിസരസൻ തുടങ്ങിയവർ പ്രസംഗിച്ചു. മൽസര വിജയികളും വെച്ചൂരിലെ വിവിധ ക്ലബുകളായ സർഗമിത്ര, മൈറ്റി, മെക്സിക്കോ, നിനവ് തുടങ്ങിയവയിലെ അംഗങ്ങളും സംബന്ധിച്ചു.