ആലപ്പുഴ ഡിറ്റിപി ഓഫീസിന് സമീപം മരം കടപുഴകി വീണു

ആലപ്പുഴ : ഡി.റ്റി.പി ഓഫീസിന് സമീപം കൂറ്റൻ മരം കടപുഴകി ബോട്ടിന് മുകളിൽ വീണു. രാവിലെ 9 മണിയോടെ ആയിരുന്നു മരം വീണത്. ബോട്ടിനുള്ളിൽ ആളുകൾ ഇല്ലാഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിന് ഭാഗികമായി കേടുപാടുകൾ പറ്റി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി.

Advertisements

Hot Topics

Related Articles