ഇവിടെ നല്ലൊരു മന്ത്രിയുണ്ടായിരുന്നു…! ആരോഗ്യമന്ത്രി പ്രവർത്തിക്കുന്നത് മാധ്യമ ശ്രദ്ധ കിട്ടാൻ; ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ നല്ലൊരു മന്ത്രിയുണ്ടായിരുന്നതായി കുറ്റപ്പെടുത്തിയ അസോസിയേഷൻ, ആരോഗ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത് മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. എന്നാൽ, ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന മന്ത്രി പൊതുജന കൈയടി നേടുന്നതിനായാണ് ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമ വിചാരണയ്ക്കു വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത്. ഈ മേഖലയിലുള്ള പരിമിതികൾ മറച്ചു വയ്ക്കുന്നതിനു വേണ്ടി കൂടിയാകാം. ഇത് അനീതിയാണ് പ്രതിഷേധാർഹമാണ്.

Advertisements

ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയിൽ നിർത്തി മാധ്യമ വിചാരണയ്ക്കും പൊതുവിചരണയ്ക്കും വിട്ടു കൊടുത്തത് സാമാന്യ മര്യാദനയ്ക്കും മാന്യതയ്ക്കും നിരക്കുന്നതല്ല. എന്നു മാത്രമല്ല ഡോക്ടർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണ്. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കു നേരെ പലപ്പോഴും കണ്ണടയ്ക്കുന്ന ഭരണകൂടം ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിനു സമാനമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാരിൽ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. പി.എസ്.സി വെയിറ്റിംങ് ലിസ്റ്റിൽ 3000 ത്തോളം ഡോക്ടർമാർ തൊഴിൽരഹിതരായി നിൽക്കുമ്പോഴും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നുള്ളത് ഈ മേഖലയിലെ പ്രശ്‌നങ്ങളുടെ രൂക്ഷത വർദ്ധിപ്പിക്കുന്നു. കേവലം ഒരു ഡോക്ടർ മാത്രമായി പ്രവർത്തിക്കുന്ന നാല് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഉള്ളത്.

നിലവിലുള്ള തസ്തികകൾ വച്ച് ആരോഗ്യ പ്രവർത്തകർക്ക് താങ്ങാവുന്നതിലും അധികാരം ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇനിയെങ്കിലും കാര്യങ്ങളെ യഥാർത്ഥ്യ ബോധത്തോടുകൂടി കണ്ട്, എന്തിനും ഏതിനും ഡോക്ടർമാരെ പഴിചാരി പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടാതെ ആരോഗ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങൾക്കു ന്യായമായ പരിഹാരം കാണണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.