ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. ആരോഗ്യത്തിനു മുടിയ്ക്കും ചര്‍മത്തിനുമെല്ലാം തന്നെ ഇതേറെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍ ഉറവിടം പ്രധാനമായും ഭക്ഷണങ്ങള്‍ തന്നെയാണ്. പ്രോട്ടീന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്ന ഒന്നാണ് മുട്ട. എന്നാല്‍ മുട്ട പലപ്പോഴും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ പെടുന്നതിനാല്‍ തന്നെ ഇത് പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഉപയോഗിയ്ക്കാനും സാധിയ്ക്കില്ല. എന്നിരുന്നാലും ചില പ്രത്യേക ഭക്ഷണവസ്തുക്കളില്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉണ്ടെന്നതാണ് വാസ്തവം. ഇത്തരം വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എന്തെല്ലാം എന്നറിയാം.
ഗ്രീന്‍പീസ് ഇത്തരത്തിലെ പ്രോ്ട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണ വസ്തുവാണ്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനുണ്ട്. മുട്ടയിലുള്ളതിനേക്കാള്‍ കൂടുതല്‍. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്. കൂടാതെ ഇതില്‍ ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂണ്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ സസ്യാഹാരമാണ്. സസ്യാഹരത്തിലെ മാംസം എന്ന് വേണമെങ്കില്‍ പറയാം. വൈറ്റ് ബട്ടന്‍ മഷ്‌റൂമില്‍ കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിരിയ്ക്കുന്നു. വേവിയ്ക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഒരു കപ്പ് വേവിച്ച കൂണില്‍ 5-7 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി ഇത്തരത്തില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ഇത് ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ് മുരിങ്ങാ. പ്രത്യേകിച്ചും മുരിങ്ങയിലകള്‍. 100 ഗ്രാം മുരിങ്ങായിലയില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല സസ്യപ്രോട്ടീനുകളില്‍ ഒന്നാണിത്. മുരിങ്ങാക്കായിലും പ്രോട്ടീനുണ്ട്. ഇതിന് പുറമേ കാല്‍സ്യം, അയേണ്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. ഇത് പ്രതിരോധശേഷിയ്ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.
ചീര ഇതില്‍ പ്രധാനപ്പെട്ടതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമെങ്കില്‍ 2.9 ഗ്രാം എന്ന് കണക്കു പറയാം. അതായത് ഇത് അളവില്‍ കൂടുതല്‍ കഴിയ്‌ക്കേണ്ടതുണ്ട് എന്നര്‍ത്ഥം. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.